അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ്: വിധിക്ക് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതി






ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന, 2014ലെ വിധിക്കു മുന്‍കാല പ്രബല്യമുണ്ടെന്ന് സുപ്രീം കോടതി. ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ 6എ (1) വകുപ്പ് എടുത്തുകളഞ്ഞ വിധിയിലാണ്, ഭരണഘടനാ ബെഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍. 

അഴിമതി വിരുദ്ധ നിയമപ്രകാരം ജോയിന്റെ സെക്രട്ടറി തലത്തിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. 2014 മെയിലെ വിധിയിലൂടെ സുപ്രീം കോടതി ഇതു റദ്ദാക്കി. ഇതിന്റെ മുന്‍കാല പ്രാബല്യം സംബന്ധിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. 

കുറ്റകൃത്യങ്ങളുടെ മുന്‍കാല പ്രബല്യം സംബന്ധിച്ച് പ്രതിപാദിക്കുന്ന, ഭരണഘടനയിലെ ഇരുപതാം അനുഛേദം ഈ വിധിക്കു ബാധമാകമാവുമോയെന്നാണ്, ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.
أحدث أقدم