കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ആഡംബര കാറിൽനിന്ന് എംഎഡിഎംഎയും ലഹരിവിൽപന സാമഗ്രികളും കണ്ടെടുത്തു. കൊടുവള്ളി ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് എന്നയാളാണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കത്തറമ്മൽ സ്വദേശി, പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു. കാറിൽനിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞതും പഴ്‌സിൽ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന രണ്ടുപേരും ലഹരിവിൽപനസംഘത്തിൽപ്പെട്ടവരാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.കെഎൽ 57 എൻ 6067 നമ്പർ ബെൻസ് കാർ നിയന്ത്രണം വിട്ട് റോഡിൽനിന്നു താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി കാറിനകം പരിശോധിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും തടഞ്ഞുവച്ച് കൊടുവള്ളി പോലീസിൽ അറിയിച്ചു.എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തുന്നതിനിടെയാണ് ഒരാൾ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.