കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തുന്നവർക്ക് വേറിട്ട കാഴ്ച; കൗതുകമായി ഭീമൻ കുമ്പളം



മലപ്പുറം: കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്ക് ലഭിച്ച 26 കിലോയോളം തൂക്കം വരുന്ന ഭീമൻ കുമ്പളം കൗതുകമാകുന്നു. പാലക്കാട് മാത്തൂർ സ്വദേശി രാജേഷാണ് ക്ഷേത്രത്തിലേക്ക് സംഭാവനയായി കുമ്പളം നൽകിയത്. ക്ഷേത്രത്തിൽ ഇത്തരമൊരു വേറിട്ട കാഴ്ച ഇതാദ്യമായാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.ഒരു കുമ്പളം സാധാരണ 6 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരിക്കുക. എന്നാൽ ഇവയ്ക്ക് വിപരീതമായി കൊണ്ടാണ് തൻ്റെ വീട്ടിലെ കൃഷിയിടത്തിൽ ഭീമൻ കുമ്പളം ഉണ്ടായതെന്ന് രാജേഷ് പറയുന്നു. തുടർന്ന് കുമ്പളത്തിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കുമ്പളം കാണാൻ ക്ഷേത്രാങ്കണത്തിൽ നിരവധി പേരാണ് എത്തുന്നത്.ഇതിനു മുമ്പ് ചെറുതും വലുതുമായ നിരവധി കുമ്പളങ്ങൾ വിവിധ കൃഷിയിടങ്ങളിലും കടകളിലുമെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കുമ്പളം ആദ്യമായിട്ടാണ് കാണുന്നതെന്ന് ഭീമൻ കുമ്പളം കണ്ടവർ പറഞ്ഞു.താൻ കൃഷി ചെയ്ത് ഉണ്ടാക്കിയ കുമ്പളം ഇത്തരത്തിൽ ക്ഷേത്രത്തിലേക്ക് നൽകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും പാലക്കാട് സ്വദേശിയായ രാജേഷ് പറഞ്ഞു.

أحدث أقدم