സ്വർണ്ണവും പണവും കവർന്ന കേസിൽ പനച്ചിക്കാട്സ്വദേശിനിയായ. വീട്ടു ജോലിക്കാരി അറസ്റ്റിൽ.


 ഗാന്ധിനഗർ : വീട്ടുജോലിക്കായി നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് ഇല്ലിപ്പറമ്പിൽ വീട്ടിൽ (നിലവില്‍ പേരൂർ മാടപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം)ഷീബ എന്ന് വിളിക്കുന്ന സാലി വർഗീസ് (47) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വീട്ടുജോലിക്കായി നിന്നിരുന്ന അതിരമ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്നും  പലതവണകളായി മാല,വള എന്നിവ അടങ്ങുന്ന പതിനാലര പവന്‍ സ്വർണവും,  പണവും  മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് സ്വർണം എടുത്തതെന്ന് സാലി പോലീസിനോട് പറയുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാരായ പ്രദീപ് ലാൽ, മാർട്ടിൻ, സി.പി.ഓ ഷീബ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
أحدث أقدم