കോട്ടയം: പുതുപ്പള്ളിയിലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണി തീരുമ്പോള്‍ നോട്ടയ്ക്കും പിന്നിലായി അരിക്കൊമ്പന് നീതി തേടിയെത്തിയ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴക്കാരൻ ദേവദാസാണ് അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വോട്ട് തേടിയത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കും എന്ന് മാത്രമായിരുന്നു ദേവദാസിന്‍റെ വാഗ്ദാനം.
എന്നാല്‍ നോട്ടക്ക് നല്‍കിയ പരിഗണന പോലും ദേവദാസിന് ലഭിച്ചില്ലെന്നാണ് ആദ്യ റൗണ്ട് സൂചിപ്പിക്കുന്നത്. 20 വോട്ടുകളാണ് നോട്ടക്ക് ആദ്യ റൗണ്ടില്‍ ലഭിച്ചത്. എന്നാല്‍ പി കെ ദേവദാസിന് ലഭിച്ചത് രണ്ട് വോട്ടുകള്‍ മാത്രമാണ്. രണ്ടാം റൗണ്ടില്‍ നില അല്‍പം മെച്ചപ്പെടുത്താന്‍ ദേവദാസിന് സാധിച്ചു. 8 വോട്ട് ദേവദാസിനും നോട്ടയ്ക്ക് 26 വോട്ടും.