യുവതിക്ക് ക്രൂര മർദ്ദനം.. കോടതി വളപ്പിൽ ഭർത്താവും ഭർതൃമാതാവും വളഞ്ഞിട്ട് തല്ലി…


 
ആലപ്പുഴ: ചേർത്തലയിലെ കോടതി വളപ്പിൽ യുവതിക്ക് ക്രൂര മർദ്ദനം. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് യുവതിയെ മർദ്ദിച്ചത്. കുടുംബ തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. യുവതിയും ഭർത്താവും തമ്മിലുളള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ ഇവരുടെ രണ്ട് മക്കളെ ഭർത്താവിനെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളെ വിട്ട് നൽകാൻ യുവതി വിസമ്മതിച്ചതോടെയായിരുന്നു മർദ്ദനമെന്നാണ് വിവരം.
أحدث أقدم