ചെറുകുടലിന്റെ നീളം ഒന്നരകിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ; ഇത്രയും പഠിച്ചിട്ടെന്താ കാര്യമെന്ന് സോഷ്യൽ മീഡിയ,, തെറ്റ് പറ്റിയത് പുതുപ്പള്ളിക്കാർക്ക് ! !

 

✒️ ജോവാൻ മധുമല
കൊച്ചി > ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് സോഷ്യൽമീഡിയയിൽ വ്യാപക ട്രോൾ. പൊതുപരിപാടിയിൽ ഒന്നരകിലോമീറ്റർ നീളമുള്ള ചെറുകുടലിനെപ്പറ്റി ചാണ്ടി ഉമ്മൻ ആധികാരികമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.

നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളം എന്നുമാണ് ചാണ്ടി ഉമ്മൻ വീഡിയോയിൽ പറയുന്നത്. ഭക്ഷണം കഴിക്കാതെ ചുരുങ്ങിപ്പോയതിനാലാണ് ഇത്രയും നീളം കുറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ചാണ്ടി ഉമ്മനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. 7 മീറ്റർ(22 അടി) ആണ് ചെറുകുടലിന്റെ ശരാശരി നീളം. തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണപരിപാടിയിൽ ചാണ്ടി ഉമ്മൻ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഘോഷമാക്കുന്നത്.
ചില ട്രോളുകളിൻ ചാണ്ടി ഉമ്മനെ പൊട്ടനായി ചിത്രീകരിച്ചിരിക്കുന്നതും കാണാം ,പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകർ ഒരു കുടുബത്തിന് വേണ്ടി 52 വർഷക്കാലമായി പോസ്റ്റർ ഒട്ടിക്കാനും അടികൊള്ളാനും പോയതിൻ്റെ ഫലമാണ് ഇത്തരത്തിൽ ഒരു സാധനം  കിട്ടിയതെന്നും ട്രോളുകൾക്ക് താഴെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു
أحدث أقدم