യുഎഇയില്‍ യുവജന മന്ത്രിയാകാം, താല്‍പ്പര്യമുണ്ടോ? അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്



യുഎഇ: യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവാക്കൾക്ക് അവസരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.



"രാജ്യത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുക, പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തുക. തുടങ്ങിയ യോഗ്യതയുള്ള യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന് യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകാൻ സാധിക്കും. യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനായിരിക്കണം. മാതൃരാജ്യത്തെ സേവിക്കാനുള്ള മനസ് ഉണ്ടായിരിക്കണം" ഷെയ്ഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.യുവജന മന്ത്രിയാകാൻ കഴിവുണ്ടായിരിക്കണം. അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയിൽ അയക്കണം. ContactUs@moca.gov.ae എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അടുത്ത തലമുറയിലേക്ക് നേതാക്കളെ വളർത്തുന്നത് യുഎഇ ഗവൺമെന്റിന്റെ മുൻ‌ഗണനകളിൽപെടുന്നതാണ്. യുവാക്കൾക്ക് രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെ യുഎഇ തെരഞ്ഞെടുത്തിട്ടുണ്ട്. 2016-ൽ, ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയിയെ തെരഞ്ഞെടുത്തിരുന്നു. 22-ാം വയസിൽ യുവജനകാര്യ സഹമന്ത്രിയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. യുഎഇയിലെ എല്ലാ സർവകലാശാലകളിലും നാമനിർദ്ദേശം ചെയ്തു. തുടർന്ന് യുവാക്കളുടെ കൂട്ടത്തിൽ നിന്നാണ് ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി തിരഞ്ഞെടുക്കപ്പെട്ടത്.
أحدث أقدم