നിപ ആശങ്കയിൽ തിരുവനന്തപുരം; വിദ്യാ‍ര്‍ഥിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയ വിദ്യാർഥിയുടെ സാംപിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. തിരുവനന്തപുരം ഡെൻ്റൽ കോളേജ് വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയും വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയം പ്രകടിപ്പിച്ചതോടെയുമാണ് ആരോഗ്യവകുപ്പിൻ്റെ നടപടി. തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ വാർത്തകൾ അറിയാം.

أحدث أقدم