യു.കെ. ഹെവാര്‍ഡ് ഹീത്തിലുള്ള പത്തനംതിട്ട മലയാളി കാറില്‍ മരിച്ച നിലയില്‍



യു.കെ. : ജോലിക്ക് പുറപ്പെട്ട ഹെവാര്‍ഡ് ഹീത്തിലുള്ള മലയാളി കാറില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍(53) ആണ് കാര്‍ പാര്‍ക്കിങ് സ്‌പേസില്‍ എത്തിയപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോലിയ്ക്കായി പോയെന്ന് കരുതിയിരുന്ന ആളുടെ അപ്രതീക്ഷിത മരണ വാര്‍ത്ത കുടുംബത്തിന് വലിയ ആഘാതമായി .

റെജി നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ എത്തിക്കാണുമെന്ന് രാവിലെ ജോലിക്കായി പുറപ്പെട്ട ഭാര്യ കരുതി. ജോലിക്ക് ശേഷം പകല്‍ ഡെലിവറി ജോലി ചെയ്യാറുള്ളതിനാല്‍ ഫോണ്‍ വിളിച്ചുമില്ല. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് റെജി ജോലി കഴിഞ്ഞ് എത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പരിചയക്കാരെ വിളിച്ച ശേഷം അന്വേഷിക്കുകയായിരുന്നു. കാര്‍ പാര്‍ക്കിങ് സ്‌പേസില്‍ എത്തിയപ്പോള്‍ ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


റെജിയുടെ മരണ വാര്‍ത്ത ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ആദ്യമെത്തിയത്. പള്ളി വികാരി കൂടിയായ മോബിന്‍ അച്ചന്‍ വൈകാരികമായിട്ടാണ് മരണ വാര്‍ത്ത പങ്കുവച്ചത്.


യുകെയില്‍ ഒന്നര വര്‍ഷം ആയിട്ടുള്ളൂ എത്തിയിട്ടെങ്കിലും ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹം, രണ്ടാഴ്ച മുമ്പുള്ള ഓണാഘോഷത്തില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. പെട്ടെന്നുള്ള മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഏവരും. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് നഴ്‌സായി ജോലി ചെയ്യുന്നു. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.

أحدث أقدم