ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ചു… ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

 
കൊല്ലം: കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഷാജഹാ(65 നാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു. മരുമകൾ ജോലി സ്ഥലത്തും ചെറു മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണവും ആത്മഹത്യയും നടന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. നിലവിൽ അനീസ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
أحدث أقدم