'റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്'; ചാണ്ടി ഉമ്മന്‍



 
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും താന്‍ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്. 

'മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ അതാണ് യഥാര്‍ത്ഥ ജീവിതം. അതാണ് അപ്പ കാണിച്ചുതന്നത്. ഏതൊരു മകനും അച്ഛനാണ് മാതൃക. അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും. അദ്ദേഹത്തെ പോലയാകാന്‍ ഞാന്‍ ശ്രമിക്കും. റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

രാവിലെ ഏഴിന് തന്നെ വോട്ടിങ് ആരംഭിച്ചു . തുടക്കത്തിൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് പല ബൂത്തുകളിലും കാണുന്നത്. 

എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ് ആണ് ചാണ്ടി ഉമ്മന്റെ മുഖ്യ എതിരാളി. എന്‍ഡിഎയുടെ ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക.
أحدث أقدم