ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ജോലിക്കായി എത്തി.പിതാവ്: കളരിവളപ്പിൽ അസൈനാർ , മാതാവ് ആസ്യോമ്മ. ഭാര്യ: നഷീദ. മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീറ, നസീമ. മൃതദേഹം ഇന്ന് പുലർച്ചെയോടെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ നടക്കുന്നത്.
രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ജോലിക്ക് എത്തി; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
jibin
0