എറണാകുളത്ത് പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം യുവാവ് തൂങ്ങിമരിച്ചു



പെരുമ്പാവൂർ: പെരുമ്പാവൂർ രായമംഗലത്ത് പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പെരുമ്പാവൂർ സ്വദേശി എൽദോസ് ആണ് ആത്മഹത്യ ചെയ്തത്. രായമംഗലം സ്വദേശി യൗസേപ്പ്, ഭാര്യ ചിന്നമ്മ, ഇവരുടെ മകളും നഴ്സിങ് വിദ്യാർഥിയുമായ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്. പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.


أحدث أقدم