സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് ഉംറ മന്ത്രാലയം



മക്ക: ഹറമുകളിൽ എത്തുന്ന വിശ്വാസികൾ സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന നിർദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്ത്. ഇതിന് വേണ്ടിയുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിതസ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ ആ സ്ഥലങ്ങളിൽ മാത്രം വെക്കുക. വേറെ സ്ഥലങ്ങളിലേക്ക് മാറ്റരുത്. കുപ്പികൾ അലസമായി വലിച്ചെറിയാതിരിക്കുക. എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.



കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം, വെള്ളം തറയിൽ ആക്കരുത്. സൂക്ഷിച്ച് മാത്രം കുടിക്കുക. പ്രായമായവർക്ക് കുടിക്കാനായി മുൻഗണന നൽകുക, കഴിയുന്നതും തിരക്കില്ലാതെ കുടിക്കാൻ ശ്രമിക്കണം. തള്ളുന്നതും തിരക്കുകൂട്ടുന്നതും ഒഴിവാക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാൻ ശ്രമിക്കണം. മുതിർന്നവർ ഉണ്ടെങ്കിൽ അവർക്ക് മാറികൊടുക്കണം. തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
أحدث أقدم