ആലപ്പുഴ: കടപ്പുറത്ത് അത്ലെറ്റിക്കോ ഡി ആലപ്പി സ്പോർട്സ്
ആണ് ലഹരി എന്ന മുദ്രാവാക്യം
ഉയർത്തിപ്പിടിച്ചുകൊണ്ട്
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് ഡ്യൂറോ
ഫ്ളക്സ് മാരത്തോൺ നാളെ വൈകുന്നേരം 4 മണിക്ക്
ആരംഭിക്കും.
5 കിലോമീറ്റർ
10 കിലോമീറ്റർ മത്സരങ്ങളാണ് ആദ്യം തുടങ്ങുക. മൂന്ന് കിലോമീറ്റർ ഫൺ റൺ അതിനുശേഷം
ആരംഭിക്കും. ഏകദേശം രണ്ടായിരത്തിനുമേൽ ആളുകൾ പരിപാടിക്ക് ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. സ്പോട്ട് രജിസ്ട്രേഷൻ കൂടി ആകുമ്പോൾ മുവായിരം
പേര് പരിപാടിയിൽ പങ്കെടുക്കും.
മാരത്തോണിൽ
പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, ഡിന്നർ എന്നിവ സംഘാടകർ ഒരുക്കിയട്ടുണ്ട്. മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ എല്ലാം ആവശ്യത്തിനു കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയവ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം
ഏഴുമണിയോട് കൂടി റൺ പരിപാടികൾ
അവസാനിക്കും. പരിപാടിയിൽ ആലപ്പുഴ എംപി എ എം
ആരിഫ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ
എം.എൽ.എ, എച്ച്.സലാം എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ
ജയമ്മ, ആലപ്പുഴ സബ് കളക്ടർ സൂരജ്
ഷാജി, വൈസ് ചെയർമാൻ പിഎസ്എം
ഹുസൈൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എസ്. ശിവപ്രസാദ്, ജില്ലാ
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ
ജോസഫ്, വൈസ് പ്രസിഡണ്ട് വി
ജി വിഷ്ണു, ആലപ്പുഴ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വ: റിഗോ രാജു, ക്ഷേമകാര്യ
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, ആലപ്പുഴ
മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് വോളണ്ടിയർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പരിപാടിയിൽ പങ്കുചേരും എന്ന് സംഘാടകസമിതി ചെയർമാൻ അഡ്വക്കേറ്റ് കുര്യൻ ജെയിംസ്, കൺവീനർമാരായ ദീപക് ദിനേശൻ, യൂജിൻ ജോർജ് എന്നിവർ അറിയിച്ചു.