ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍; മൂന്നാം റൗണ്ട് എണ്ണിയപ്പോൾ ഭൂരിപക്ഷം ഏഴായിരം കടന്നു




 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അതിവേഗം ബഹുദൂരം മുന്നേറി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി കഴിയുകയും ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയും ചെയ്തപ്പോള്‍ അയ്യായിരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തത്. ഇപ്പോൾ അകലക്കുന്നം എണ്ണിത്തുടങ്ങിയപ്പോൾ തന്നെ ഏഴായിരം കടന്നു.

കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്.

 താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനാല്‍ സ്‌ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാല്‍ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്.

 ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റല്‍ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ ഏഴും നേടി ചാണ്ടി ഉമ്മന്‍ ആദ്യ ലീഡ് നേടുകയാ യിരുന്നു.

ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫല സൂചന വന്നു. 

കടുന്ന മത്സരം നടന്ന 2021 ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷമാണ് അയര്‍ക്കുന്നത്ത് കിട്ടിയത്. ഇവിടെയാണ് അയ്യായിരത്തിൻ്റെ മേൽക്കൈ നേടിയത്.


أحدث أقدم