കോഴിക്കോട് കല്ലാച്ചിയിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; ആക്രമണം പട്ടാപ്പകൽ നടുറോഡിൽ


 

നാദാപുരം: കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാണിമേൽ നിടുംപറമ്പ് സ്വദേശിയെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചത്.



ഇന്ന് ഉച്ചയ്ക്ക് 2:15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. ക്ലാസ് കഴിഞ്ഞുവരികയായിരുന്ന വിദ്യാർഥിനിയെ യുവാവ് തടഞ്ഞുവെച്ച് മർദിക്കുകയും കുട്ടി ബഹളംവെച്ച് ഓടുന്നതിനിടെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ, നാട്ടുകാർ യുവാവിനെ ബലമായി കീഴടക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.യുവാവിന്റെ അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമലിൽ രണ്ട് കുത്തേറ്റു. പരിക്ക് സാരമുള്ളതല്ല. പോലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.
أحدث أقدم