കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറി ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു.


കർണ്ണാടക കൊടക് സ്വദേശിനി നാദിറയാണ് (40)കൊല്ലപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തിൽ പിന്നിലെന്ന് സൂചന. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീ കൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി.
രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.
أحدث أقدم