ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ അത് ഐഎൻഡിഐഎ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് സി പി ഐ. രാജ്യസഭാ എം പിയായ പി സന്തോഷ്‌കുമാറാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
രാഹുൽ മറ്റേതെങ്കിലും സംസ്ഥാനത്ത് ബി ജെ പി യ്ക്കെതിരെ മത്സരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. നിർവ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
എന്നാൽ രാഹുൽ വയനാട്ടിൽ തന്നെ ഇനിയും മത്സരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി.
വയനാട്ടിൽ രണ്ടാം തവണയും വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഒന്നും പ്രഖ്യാപിച്ചിട്ടി ല്ലെന്നും വേണുഗോ പാൽ വ്യക്തമാക്കി.
എന്നാൽ വയനാടും താനുമായുള്ള ബന്ധം ശക്തിപ്പെടുമെന്നാണ് രാഹുൽ പറഞ്ഞത് . എം പി സ്ഥാനത്തിന്റെ അയോഗ്യത നീങ്ങിയ ശേഷം വയനാട് സന്ദർശിച്ച വേളയിലായിരുന്നു രാഹുൽ ഇക്കാര്യം അറിയിച്ചത്. എന്റെ പ്രതിസന്ധി സമയത്തു രക്ഷപെടുത്തിയത് വയനാട്ടിലെ ജനങ്ങൾ ആണ്. നിങ്ങളോടു സ്നേഹവും കടപ്പാടും എന്നും ഉണ്ടായിരിക്കുമെന്നുമാണ് രാഹുൽ പറഞ്ഞത്.