അട്ടപ്പാടിയിൽ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ച സംഭവം ; ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ് എടുത്തു




പാലക്കാട്  : അട്ടപ്പാടിയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ് എടുത്തു. ഷോളയൂർ പ്രീ മെട്രിക്ക് ഗേൾസ് ഹോസ്റ്റലിലെ വനവാസി വിദ്യാർത്ഥിനികളെയാണ് സഹപാഠികളുടെ മുന്നിൽ വെച്ച് വസ്ത്രം അഴിപ്പിച്ചത്. 

നാലു വിദ്യാർത്ഥിനികളെയാണ് ജീവനക്കാർ അപമാനിച്ചത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ജീവനക്കാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഹോസ്റ്റലിൽ ത്വക്ക് രോഗം പടരുന്നതിനാൽ വിദ്യാർത്ഥിനികളോട് വസ്ത്രങ്ങൾ പരസ്പരം മാറി ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. വിദ്യാർത്ഥിനികൾ ലംഘിച്ചതായി കണ്ടെത്തിയതോടെ അത് അഴിച്ചു മാറ്റി സ്വന്തം വസ്ത്രം ധരിക്കാൻ പറഞ്ഞുവെന്നാണ് വിശദീകരണം.

 എന്നാൽ സഹപാഠികളുടെ മുന്നിൽ വെച്ച് വസ്ത്രം അഴിപ്പിച്ചത് മനോവിഷമത്തിന് ഇടയാക്കിയെന്നാണ് കുട്ടികൾ പറയുന്നത്. പരാതിയെ തുടർന്ന് ഹോസ്റ്റലിലെ വാർഡൻ, കൗൺസിലർ, ആയ എന്നിവർക്കെതിരെ ഷോളയൂർ പോലീസ് കേസ് എടുത്തു.

أحدث أقدم