അംഗീകാരം ഇല്ല, ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബഹ്റെെനിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് നടപടി



ബഹ്റെെൻ: ഇന്ത്യയിൽ നിന്നും ബിഎഡ് പഠനം കഴിഞ്ഞ് ബഹ്റെെനിൽ എത്തിയ പലർക്കും സർട്ടിഫിക്കറ്റ് പരിശോധനയിൽ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ബിരുദവും, ബിരുദാനന്തര ബിരുദവും എടുത്ത ശേഷം ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പലർക്കും ഈ അനുഭവം ഉണ്ടായിരിക്കുന്നത്. പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.



ഇന്ത്യയിലെ പല പ്രമുഖ സർവകലാശാലകളിൽ നിന്നും ബിഎഡ് കോഴ്‌സുകൾ കഴിഞ്ഞവരുടെ വരെ സർട്ടിഫിക്കറ്റുകൾ അയോഗ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് കയറിയവർ വരെ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി.ക്വാഡ്രാബേ (QuadraBay) എന്ന രാജ്യാന്തര ഏജൻസിയാണ് സർട്ടിഫിക്കറ്റ് പരിശോധന ബഹ്‌റൈൻ മന്ത്രാലയത്തിന് വേണ്ടി നടത്തുന്നത്. ക്വഡ്രാബേയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ഫലത്തിനായി കാത്തിരിക്കണം. അധ്യാപകരോട് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ ആണ് നിർദേശിച്ചിരിക്കുന്നത്. ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്തു. എന്നാൽ പരിശോധനയിൽ പല അധ്യാപകരുടേയും പരിശോധനാഫലം നെഗറ്റീവ് ആയി മാറി.

അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്സിറ്റികൾക്കും ഇപ്പോൾ അംഗീകാരം ഇല്ലന്നതാണ് പല അധ്യാപകർക്കും വിനയായത്. ഒരു സർട്ടിഫിക്കറ്റിന്‌ 27 ദിനാർ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നൽകേണ്ടി വന്നത്. സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് ക്വാഡ്രാബേ പരിശോധനയുടെ ഫലം പുറത്തുവിടുന്നത്.സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ആദ്യം ഡൽഹിയിലേക്ക് അയച്ച് സ്റ്റാമ്പ് ചെയ്തു വരുത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ബഹ്റെെനിലെ ചില എജൻസികൾ ആണ് ഇത് ചെയ്തിരുന്നത്. എന്നാൽ അതിന് വേണ്ടിയും ഫീസ് ഇടാക്കാറുണ്ട്. എജൻസികൾ വഴി വെരിഫിക്കേഷൻ കഴിഞ്ഞവർക്കും പുതിയ രീതിയിലുള്ള വെരിഫിക്കേഷനും വേണ്ടി വന്നു. പലർക്ക് രണ്ട് തരത്തിൽ ഫീസ് അടക്കേണ്ടി വന്നു. ഇന്ത്യയിലെ ചില സർവകലാശാലകളുടെ ബിഎഡ് കോഴ്‌സുകൾ പലതും രാജ്യാന്തര തലത്തിൽ അംഗീകരിക്കരിക്കപ്പെട്ടിട്ടില്ല. ആദ്യം അംഗീകരിച്ച പലതും ഇപ്പോൾ എടുത്ത് ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം ആണ് പല പ്രവാസികൾ ആയ അധ്യാപകർക്ക് വലിയ തരത്തിൽ വിനയായത്.
أحدث أقدم