നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു… യുവാവ് മരിച്ചു….

തിരുവനന്തപുരം: പാളയത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരാവിലെ ഒന്നരയ്ക്ക് പാളയത്തെ സാഫല്യം കോപ്ലക്‌സിന് മുന്നിലുള്ള ഹോട്ടല്‍ അരുണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു ഇന്നോവ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മരത്തിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ഇന്നോവ കാറില്‍ ഇടിച്ചത്.


أحدث أقدم