101 കുപ്പി വിദേശമദ്യം… കാണിക്കയർപ്പിച്ച് ഭക്തൻ !! ! കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ ,101 കുപ്പി വിദേശമദ്യം… കാണിക്കയായി ലഭിച്ചു കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.

 

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. വിവിധ ബ്രാൻഡുകളിലുള്ള ചെറുതും വലുതുമായ കുപ്പികളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. നിരവധി ആളുകളാണ് കലശ സമർപ്പണം കാണുവാനായി എത്തിയത്. ഭക്തനിൽ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.

ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.
أحدث أقدم