"ഗ്രീൻ സൗദി"; ഹരിതയുഗത്തിന് തുടക്കം, 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങി സൗദി



 റിയാദ്: ഹരിതയുഗത്തിന് സൗദിയിൽ തുടക്കം കുറിക്കുന്നു. പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ചുവടുവെയ്പ്പ് അടയാളപ്പെടുത്തി 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭം ആണ് സൗദി ആരംഭിച്ചിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഉന്നത സമിതി ചെയർമാൻ കൂടിയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി.



ഒക്ടോബർ 8 മുതൽ 12 വരെ റിയാദിൽ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക കാലാവസ്ഥാ വാരത്തിൽ ആയിരുന്നു പ്രഖ്യാപനം നടത്തിയത്. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിനൊപ്പം മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കും.നഗരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ നൽകും. ഇവിടെ കൂടുതൽ മരങ്ങൽ വെച്ചുപിടിപ്പിക്കും. നരഗങ്ങളിൽ അന്തരീക്ഷ മലിനീകരണം കൂടി വരുകയാണ് ഇത് തടയാൻ വേണ്ടി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ നഗര കേന്ദ്രങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും താപനിലയിൽ കുറഞ്ഞത് 2.2 ഡിഗ്രി കുറയുകയും ചെയ്യും. കടുത്ത ചൂട്, വായു മലിനീകരണം തുടങ്ങിയ കുറക്കാൻ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും.

ഈ പദ്ധതി യാഥാർത്യമാക്കുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ഹൽ വന്നു ചേരും. മരം വളർത്തൽ, വിത്ത് ശേഖരണം, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാർക്കുകളുടെ പരിപാലനം, മരങ്ങളുടെ പരിപാലനം തുടങ്ങിയ മേഖലകളിൽ എല്ലാം താഴിൽ അവസരങ്ങൾ വരും. കുറഞ്ഞ മഴയും, കൃഷിക്ക് ഒരു തരത്തിലും യോജിക്കാത്ത സ്ഥലങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതാണ് വലിയ വെല്ലുവിളി. 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്.

2017 നും 2023 നും ഇടയിൽ സൗദി അറേബ്യയിൽ 41 ദശലക്ഷം മരങ്ങൾ ആണ് നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. രണ്ട് വർഷത്തെ പഠനം നടത്തിയതാണ് ഇവർ ഇതിന് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കിയത്. അതിന് ശേഷം പ്രാദേശികമായ പങ്കാളിത്വം നടത്തി പദ്ധതി നടപ്പിലാക്കി.സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പെരുത്തപ്പെടുന്ന തരത്തിലുള്ള ചെടികൾ ആണ് നടാൻ വേണ്ടി തെരഞ്ഞെടുക്കുന്നത്. അതിന് വേണ്ടിയുള്ള പഠനങ്ങൾ ആണ് നടക്കുന്നത്. 10 ബില്യൺ മരങ്ങൾ വെച്ചുപിടിപ്പിക്കുമ്പോൾ വലിയ തയ്യാറെടുപ്പുകൾ വേണം. അതിന് വേണ്ടിയുള്ള പഠനങ്ങൾ നടത്തേണ്ടതുണ്ട്.
أحدث أقدم