മലയാളി വിദ്യാർഥിനിക്ക് 10 വർഷത്തെ ഗോൾഡൻ വിസ



 ദുബായ്: 10 വർഷത്തെ ഗോൾഡൻ വിസ സ്വന്ത്വമാക്കി മലയാളി പെൺകുട്ടി. ദുബായ് മിഡിൽസെക്സ് യുണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയായ നേഹ ഹുസൈൻ ആണ് ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്. ദുബായ് ന്യൂഇന്ത്യൻ മോഡൽ സ്കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യുണിവേഴ്സിറ്റിയിൽ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവർക്ക് ദുബായ് ഗോൾഡൻ വിസ നൽകുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈൻ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്.



ദുബായിലെ സാമൂഹിക പ്രവർത്തകൻ കാസർകോട് തളങ്കര സ്വദേശി ഹുസൈൻ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ് നേഹ ഹുസെെൻ. നേഹ വിദ്യാഭ്യാസ മികവിന് ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ട്. ഈ വിവരങ്ങൾ എല്ലാം നൽകിയാണ് ഗോൾഡൻ വിസക്കായി അപേക്ഷ നൽകിയത്.മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ സിനിമാതാരങ്ങള്‍ക്ക് ദുബായ് ഗോൾഡൻ വിസ നൽകിയപ്പോൾ ആണ് ആദ്യമായി ഇതിനെ കുറിച്ച് എല്ലാവരും കേൾക്കുന്നത്. 2019ലാണ് ദുബായ് ഗോൾഡൻ വിസ നൽകാൻ തുടങ്ങിയത്. ദീര്‍ഘകാല താമസ വിസ ദുബായിൽ താമസിക്കാൻ നൽകുന്നു എന്നതാണ് ഇതിലൂടെ ദുബായ് ലക്ഷ്യം വെക്കുന്നത്. അതുവഴി വിദേശികൾക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം ലഭിക്കുന്നു. പിന്നീട് സിനിമാ രംഗത്ത് നിന്നും നിരവധി പേർ ഗോൾഡൻ വിസ സ്വന്തമാക്കി. ടൂറിസത്തിന് പ്രാധ്യാനം നൽകുന്നതിന്റെ ഭാഗമായാണ് ദുബായ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവെച്ചത്.
أحدث أقدم