അനുമതി പത്രമില്ലാതെ സൗദിയിൽ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ പിടികൂടിയതായി റിപ്പോർട്ട്. നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുൻപായിരുന്നു ഇവർ പരിപാടി ആരംഭിച്ചത്. ഈ വേദിയിൽ നിന്ന് പൊലീസ് 14 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



റിയാദ്: അനുമതി പത്രമില്ലാതെ സൗദിയിൽ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ പിടികൂടിയതായി റിപ്പോർട്ട്. നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുൻപായിരുന്നു ഇവർ പരിപാടി ആരംഭിച്ചത്. ഈ വേദിയിൽ നിന്ന് പൊലീസ് 14 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയിൽപ്പെട്ട സ്ഥലത്താണ് സംഭവം. ഒരു സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. സൗദിയിൽ അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികൾക്കെതിരെ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരസഭയുടെയും ജനറൽ എൻറർടൈൻമെന്റ് അതോറിറ്റിയുടെയും അനുമതിപത്രം ആവശ്യമുണ്ടായിട്ടും അതില്ലാതെ പരിപാടികൾ നടക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട് ജനറൽ എൻറർടൈൻമെന്റ് അതോറിറ്റിയുടെ രഹസ്യ സർക്കുലർ കഴിഞ്ഞാഴ്ച എല്ലാ നഗരസഭകൾക്കും ലഭിച്ചിരുന്നു.
തത്സമയ പരിപാടികൾ, ആഘോഷങ്ങൾ, പ്രദർശനങ്ങൾ, നാടകാവതരണം, വിനോദ പരിപാടികൾ തുടങ്ങിയവയ്ക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് സർക്കുലറിൽ പറയുന്നു. വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ വാണിജ്യ റജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ വഴിയാണ് ലൈസൻസ് എടുക്കേണ്ടത്.
أحدث أقدم