സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തലാക്കിയ കിടത്തിചികിത്സ പുന:രാംരഭിക്കണം ..രാപ്പകല്‍ സമരം ഒക്ടോബര്‍ 15 ന്


കുറിച്ചി : സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തലാക്കിയ കിടത്തിചികിത്സ പുന:രാംരഭിക്കണമെന്നും പൊളിച്ചു കളഞ്ഞ കെട്ടിടങ്ങള്‍ പുന:ര്‍നിര്‍മ്മിക്കണമെന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ഞായര്‍ രാവിലെ 9 മണി മുതല്‍ ആശുപത്രിപ്പടിക്കല്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റം സമരം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക- മത നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ നാലു മാസങ്ങളായി ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരസമിതി സമരത്തിലാണ്. ഇതിന്‍റെ ഭാഗമായി അരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറാനായി തയ്യാറായി വരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
أحدث أقدم