ഉജ്വല പാചകവാതക സബ്സിഡി ഉയർത്തി,,
200 രൂപയിൽ നിന്ന് 300 രൂപയായാണ് ഉയർത്തിയത്. സബ്സിഡി ഉയർത്തിയത് കോടിക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസം പകരുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു
ന്യൂഡൽഹി: ഉജ്വല പാചകവാതക സബ്സിഡി ഉയർത്തി കേന്ദ്രം. 200 രൂപയിൽ നിന്ന് 300 രൂപയായാണ് ഉയർത്തിയത്. സബ്സിഡി ഉയർത്തിയത് കോടിക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസം പകരുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) എന്ന് അറിയപ്പെടുന്ന ഉജ്ജ്വല യോജന 2016 മെയ് മാസത്തിൽ ആരംഭിച്ച ഒരു സാമൂഹിക ക്ഷേമ പരിപാടിയാണ്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി വീടുകളിൽ സ്ത്രീകൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുക എന്നതാണ് ഉജ്ജ്വല പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. വിറക്, കൽക്കരി, അല്ലെങ്കിൽ ബയോമാസ് എന്നിവ കത്തിക്കുന്നത് മൂലമുള്ള അനാരോഗ്യകരമായ സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പദ്ധതിയുടെ ഗുണമായി പറയുന്നത്.