നക്ഷത്രഫലം 2023 ഒക്ടോബർ 22 മുതൽ 28 വരെ വി സജീവ് ശാസ്‌താരം



കഴിഞ്ഞ രണ്ട്  പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിലും , ജ്യോതിഷ മാസികളിലും ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു  ജ്യോതിഷ രംഗത്തെ നിറസാന്നിധ്യം ചങ്ങനാശേരി പെരുന്നയിൽ ജ്യോതിഷാലയം പ്രവർത്തിച്ച് വരുന്നു 
ഫോൺ :  96563 77700

🟣അശ്വതി : മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും, വാരമദ്ധ്യത്തിന്  ശേഷം കാര്യങ്ങൾ  അനുകൂലമാകും , സാമ്പത്തിക വിഷമതകൾ ഒരു പരിധി വരെ ശമിക്കും.  

🟡ഭരണി : വ്യക്തിപരമായ  അത്യാവശ്യ യാത്രകൾ വേണ്ടിവരും,  സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക ക്ഷമ കുറയും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
  
🟢കാർത്തിക : ഭാര്യാഭർത്തൃ  ബന്ധത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , അനാവശ്യ ചിന്തകൾ തുടർച്ചയായി  മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി  എന്നിവയ്ക്ക് സാദ്ധ്യത , ബന്ധുഗുണം അനുഭവിക്കും. 
🔴രോഹിണി: തൊഴിൽ രംഗത്ത് അനാവശ്യമായ വിവാദങ്ങൾ , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

🟤മകയിരം: കാര്യസാദ്ധ്യത്തിനായി  യാത്രകൾ വേണ്ടിവരും , ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം , കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

🔵തിരുവാതിര : ഭവനത്തിൽ   അറ്റകുറ്റപ്പണികൾ നടത്തും, ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന്  നിലനിന്നിരുന്ന അരിഷ്ടത ശമിക്കും. 

🟣പുണർതം : തൊഴിലിൽ അനുകൂലമായ സാഹചര്യം, വിശ്രമം കുറവായിരിക്കും , ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ അവിചാരിത  മുടക്കം. 

🟡പൂയം : പ്രവർത്തന വിജയം കൈവരിക്കും ,  സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  
🟢ആയില്യം: ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ  അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും .

🟣മകം: ശാരീരികവും മാനസികവുമായ ക്ഷീണം , . വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും, പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാദ്ധ്യതയുണ്ട്  , വാരമധ്യത്തോടെ സാമ്പത്തിക വിഷമതകൾ ശമിക്കും  . 

🔴പൂരം: ആരോഗ്യ കാരണങ്ങളാൽ പ്രധാന തൊഴിലിൽ നിന്ന് വിട്ടു  നിൽക്കേണ്ടി വരും,  ഗൃഹസുഖം കുറയും സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും , മാനസിക ക്ഷമ കുറയും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
  
🟤ഉത്രം :  അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും ,   സുഖകരമല്ലാത്ത  ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പനി  എന്നിവയ്ക്ക് സാദ്ധ്യത , ബന്ധുഗുണം അനുഭവിക്കും. 

🔵അത്തം:  അവിചാരിത കാരണങ്ങളാൽ ബന്ധുക്കൾ തമ്മിൽ ഭിന്നത , .സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

🔴ചിത്തിര : ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും ,  ഭാഗ്യ പരീക്ഷണങ്ങളിൽ ഏർപ്പെട്ട്  ധന നഷ്ടം , കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

🟡ചോതി : അനാവശ്യ യാത്രകൾ  മൂലം ക്ഷീണം വർദ്ധിക്കും ,  ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.

🟠വിശാഖം : വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും  , വിശ്രമം കുറവായിരിക്കും , ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം. 

🔵അനിഴം : സുഹൃദ് സഹായം വർദ്ധിക്കും , .സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം മനസ്സിന് സുഖം നൽകും, തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  
🟣തൃക്കേട്ട : ഗൃഹ നിർമ്മാണത്തിൽ പുരോഗതി,  പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും.

🟤മൂലം :  മാനസിക നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശ കാര്യങ്ങൾ  സാധിക്കുകയില്ല , ആരോഗ്യസ്ഥിതിമോശമായിരിക്കും, ഉദര - മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും 

🟡പൂരാടം: അനാവശ്യ പണച്ചെലവ്  നേരിടേണ്ടിവരും , ദീഘ ദൂരയാത്രകൾ നടത്തും ,  അടുത്തു പെരുമാറിയിരുന്നവരുമായി അഭിപ്രായ ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും, സ്വ ജനങ്ങളുമായി കലഹം. 

🟢ഉത്രാടം : വിവാഹം വാക്കുറപ്പിക്കും,  സാമ്പത്തികമായ വിഷമതകൾ , സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി വിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.

🟠തിരുവോണം: വാഗ്‌വാദങ്ങളിൽ ഏർപ്പെടും ,  ആരോഗ്യപരമായി വാരം  പ്രതികൂലം  , പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ, വീട്ടുപകരങ്ങൾക്ക്  കേടുപാടുകൾ ,  അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം 

🟣അവിട്ടം : പനി , ജ്വരം ഇവയ്ക്കു സാദ്ധ്യത , അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ, തൊഴിൽ പരമായി  യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. 

🔴ചതയം  : പുണ്യ സ്ഥല സന്ദർശനം , ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും ,  വാക്കു തർക്കങ്ങൾ മനഃ സ്സുഖം കെടുത്തും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

🔵പൂരുരുട്ടാതി :  ആരോഗ്യപരമായി വാരം അനുകൂലമല്ല, തൊഴിലന്വേഷകർക്ക് നേട്ടം ,  മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും , പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ, ബന്ധുജന സമാഗമം മനഃസുഖം നൽകും. 

🟤ഉത്രട്ടാതി : സ്വഗൃഹം വെടിഞ്ഞു  കഴിയേണ്ടിവരും , ദാമ്പത്യ കലഹം അവസാനിക്കും , ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന്  ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും .

🟢രേവതി : ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും, ആരോഗ്യപരമായി നില നിന്നിരുന്ന  വിഷമതകൾ ശമിക്കും , യാതകളിലൂടെ നേട്ടം വിദ്യാർത്ഥികൾക്ക് വാരം  പ്രതികൂലമാണ്, പണമിടപാടുകൾ ശ്രദ്ധയോടെ ചെയ്യുക.
أحدث أقدم