2024ലെ പ്രധാനമന്ത്രി രാഹുലെന്ന് കോൺ​ഗ്രസ്; അഖിലേഷെന്ന് എസ്പി; ഇന്ത്യാ മുന്നണിയിൽ പോസ്റ്റർ യുദ്ധം



ലഖ്നൗ: ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ വിള്ളൽ ശക്തമാകുന്നു. 2024ലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെന്ന് കാണിച്ചുള്ള പോസ്റ്ററുകൾ വന്നതോടെയാണ് അസ്വാരസ്യങ്ങൾ വീണ്ടും പുറത്തുവന്നിരിക്കുന്നത്.ഉത്തർപ്രദേശിലെ ലഖ്നൗവിൽ കോൺഗ്രസ് പാർട്ടി ഓഫിസിന് പുറത്ത് ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി എന്ന് കാണിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2027ൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് ആകും ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നും പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്.ഭാവി പ്രധാനമന്ത്രി സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ആണെന്ന് കാണിച്ചുള്ള പോസ്റ്ററുകൾ വന്നതിന് ദിവസങ്ങൾക്കുള്ളിലാണ് ഇതിന് മറുപടി എന്നവണ്ണം കോൺഗ്രസിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. തിങ്കളാഴ്ചയാണ് ഇത്തരത്തിൽ സമാജ്വാദി പാർട്ടിയുടെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.കോൺഗ്രസ് പ്രവർത്തകനായ നിതാന്ത് സിങ്ങ് നിതിൻ ആണ് രാഹുലിന്റെ പോസ്റ്റർ സ്ഥാപിച്ചത്. പാർട്ടി പ്രവർത്തകരുടെ ആവശ്യമാണ് താൻ പോസ്റ്ററിൽ ഫറഞ്ഞിരിക്കുന്നത്. അതിനൊപ്പം തന്നെ സാധാരണക്കാർക്കും വരും നാളുകളിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും നിതിൻ പറഞ്ഞു.


വരും നാളുകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകുമെന്നും അതിൽ രാഹുൽ പ്രധാനമന്ത്രിയാകുമെന്നും അജയ് റായ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുമെന്നും പാർട്ടിയോട് ജനങ്ങൾക്കിടയിൽ വിശ്വാസം വർധിക്കുന്നുണ്ടെന്നും നിതിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.


പിന്നാക്കക്കാർക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പോരാടുന്നത് തങ്ങളുടെ പാർട്ടിയാണെന്നും അതിനാൽ കോൺഗ്രസിന് എത്ര പോസ്റ്ററുകൾ പതിച്ചിട്ടും കാര്യമില്ലെന്നും അഖിലേഷ് യാദവ് പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സമാജ്‌വാദി പാർട്ടി (എസ്‌പി) സംസ്ഥാന വക്താവ് ഫക്രുൽ ഹസൻ പറഞ്ഞു.കോൺഗ്രസും ബിജെപിയും സമാനമായണെന്നും സമാജ്വാദി പാർട്ടിയാണ് ഇത്തരത്തിൽ ഒരു ആവശ്യം ഏറെക്കാലമായി ആവശ്യപ്പെടുന്നത്. ദളിതർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പോരാടുന്ന പാർട്ടി തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എത്ര പോസ്റ്ററുകൾ വേണമെങ്കിലും ഒട്ടിക്കാം പക്ഷന്റെ ജനങ്ങൾക്ക് അഖിലേഷിനെയാണ് പ്രധാനമന്ത്രിയായി കാണാൻ താത്പര്യമെന്നും എസ്പി സംസ്ഥാന വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു പോസറ്റർ സ്ഥാപിച്ചത് പാർട്ടി പ്രവർത്തകരാണെന്നും ഓരോ കോൺഗ്രസ് പ്രവർത്തകരുടേയും പ്രതീക്ഷ ഇതാണെന്നും മുതിർന്ന് കോൺഗ്രസ് നേതാവായ ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു.

ഇന്ത്യാ സഖ്യത്തിലെ മറ്റ് അംഗങ്ങളിൽ സമ്മർം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സമാജ്വാദി പാർട്ടിയുടെ സമ്മർദ്ദ തന്ത്രമാണെന്ന് ഭരണകക്ഷിയായ ബിജെപി ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും സീറ്റ് പങ്കിടലിനെ ചൊല്ലിയുള്ള തർക്കമാണ് ഇത്രരൂക്ഷമായിരിക്കുന്നത്. ഇന്ത്യ സഖ്യത്തിൽ എസ്‌പിയെ ആവശ്യമില്ലെങ്കിൽ എന്തിനാണ് കോൺഗ്രസ് തങ്ങളെ ക്ഷണിച്ചത് എന്നായിരുന്നു പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രതികരണങ്ങൾ. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
أحدث أقدم