ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭാ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്.



കോട്ടയം: ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭാ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. ഈരാറ്റുപേട്ടയിൽ തീവ്രവാദമെന്ന എസ്.പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലമെന്നാണ് എസ്.പിയുടെ റിപ്പോര്‍ട്ട്. ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്.പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. ജമാ അത്ത് ഇസ്ലാമിയും എസ്.ഡി.പിഐയുമാണ് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
أحدث أقدم