കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് (24) മരിച്ചത്.

 


കൊച്ചി: കാക്കനാട് നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് (24) മരിച്ചത്. ബുധനാഴ്ച്ച കാക്കാനാട് 'ലെ ഹായാത്ത്' എന്ന ഹോട്ടലിൽ നിന്നും കഴിച്ച ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റന്നാണ് നിഗമനം. രക്തപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, ഹൃദയാഘാതം ഉണ്ടാകുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ഡയാലിസിസ് അടക്കമുള്ള ചികിത്സ നടത്തിയിരുന്നു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്.യുവാവിന്‍റെ പരാതിയിൽ കാക്കനാടെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നതിനിടെയാണ് യുവാവിന്‍റെ മരണം. അതേസമയം, സംഭവത്തിൽ രാസപരിശോധന ഫലം ഇനിയും പുറത്ത് വന്നിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.കോട്ടയം സ്വദേശിയും സെസ് ജീവക്കാരനുമാണ് മരിച്ച രാഹുല്‍. ആരോപണം നേരിട്ട കാക്കനാട്ടെ 'ലെ ഹായത്ത്' എന്ന ഹോട്ടൽ ചൊവ്വാഴ്ച അടച്ചു പൂട്ടിയിരുന്നു. രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ ഓൺലൈൻ ഓർഡർ ചെയ്ത് കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന്, കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടലിനെതിരെ രാഹുലിന്‍റെ ‌വീട്ടുകാർ പോലീസിൽ പരാതി നൽകി. തൃക്കാക്കര നഗരസഭ ഹെൽത്ത് വിഭാഗം എത്തിയാണ് ഹോട്ടൽ പൂട്ടിയത്.കാക്കനാടുള്ള ഹോട്ടൽ പൂട്ടി സീൽ വെച്ചതായി തൃക്കാക്കര നഗരസഭയും ഇന്നലെ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് രാഹുലിനെ‌ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മാവേലിപുരം ഉള്ള ഹോട്ടൽ 'ലേ ഹയാത്തിൽ' നിന്ന് ഓൺലൈൻ ഓർഡർ ചെയ്താണ് രാഹുൽ ഷവർമ്മ വരുത്തിച്ച് കഴിച്ചത്.

أحدث أقدم