അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭൂചനം; 320 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


 
കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളും വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിൽ വിതച്ചത്. ആയിരത്തോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാൻ ജില്ലയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് മന്ത്രാലയം അറിയിച്ചു.

നിരവധി ആളുകളാണ് തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. 

ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.
أحدث أقدم