തൃശൂരിൽ ഓൺലൈൻ വ്യാപാര വെബ്സൈറ്റിൽ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 62,108 രൂപ തട്ടിയെടുത്തതായി പരാതി.


തൃശൂർ: ഓൺലൈൻ വ്യാപാര വെബ്സൈറ്റിൽ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 62,108 രൂപ സൈബർ കള്ളൻമാർ തട്ടിയെടുത്തതായി പരാതി. മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവം ഇങ്ങനെ:- മണ്ണുത്തി സ്വദേശിനിയായ 77 കാരി ഓൺലൈൻ വ്യാപാര വെബ്സൈറ്റിന്‍റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച് ഓർഡർ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടിൽ വിതരണം നടത്താത്തതിനാൽ ഓൺലൈൻ വിൽപ്പന സൈറ്റിന്‍റെ കസ്റ്റമർ കെയർ നമ്പർ ഇന്‍റർനെറ്റിൽ പരതുകയും അവിടെനിന്നും ലഭിച്ച നമ്പറിൽ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. സാങ്കേതിക കാരണങ്ങളാൽ ഓർഡർ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും വസ്ത്രത്തിനുവേണ്ടി മുടക്കിയ തുക തിരിച്ചു നൽകാമെന്നാണ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. തുടര്‍ന്ന് അവർ അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു.
أحدث أقدم