ഹാങ്ചോ : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന 100 മീറ്റർ വനിത വിഭാഗത്തിൽ വെള്ളി നേടിയ സിംഗപ്പുരിന്റെ കായികതാരം ശാന്തി പെരേരയുടെ പിതാവ് ക്ലാരൻസ് പെരേരയുടെ കുടുംബം വർഷങ്ങൾക്കു മുൻപ് കോട്ടയ ജില്ലയിലെ പാലായിൽ നിന്ന് സിംഗപ്പുരിലേക്ക് ചേക്കേറിയതാണ്.
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക് മെഡലിനായുള്ള സിംഗപ്പുരിന്റെ 47 വർഷത്തെ കാത്തിരിപ്പാണ് ശാന്തിയുടെ വെള്ളി നേട്ടത്തോടെ സാക്ഷാത്കരിച്ചത്.1974ലെ ഗെയിംസിലാണ് ഇതിനു മുൻപ് ഒരു സിംഗപ്പുർ താരം അത്‌ലറ്റിക്‌സില്‍ മെഡൽ നേടിയത്.