ഉത്തരാഖണ്ഡില്‍ വീണ്ടും ഭൂചലനം; 48 മണിക്കൂറിനില്‍ രണ്ടാം തവണ


 
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.  

പുലര്‍ച്ചെ 3:49 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂചലനമാണിത്.

 വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി അറിയിച്ചു.


ഉത്തരകാശിയുടെ വടക്ക്- വടക്ക് പടിഞ്ഞാറ് ഭാഗത്ത് 33 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഉപരിതലത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച പിത്തോര്‍ഗഢില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ചൊവ്വാഴ്ച നേപ്പാളിലും തുടര്‍ച്ചയായി നാല് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
أحدث أقدم