കോഴിക്കോട് 4.800 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ





കോഴിക്കോട് : പത്ത് വർഷമായി കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.

 ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി (33) നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വിൽപ്പന നടത്തിയാണ് കസ്റ്റമേഴ്‌സിനെ ആകർഷിക്കുന്നത്.

കസബ പൊലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുന്നത്.

10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വില്‍പ്പന നടത്തുകയുമാണ് ചെയ്തിരുന്നത്. കസബ എസ് ഐ അബ്‍ദുള്‍ റസാഖ്, സീനിയർ സിപിഒമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, രതീഷ് പി എം ,സുധർമ്മൻ പി, സി പി ഒ ഷിബു പി എം, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി കെ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
أحدث أقدم