മൊബൈല്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച; പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ കടത്തിയത് 60 ലക്ഷം രൂപയുടെ സാധനങ്ങള്‍


ലക്നൗ: മീററ്റിലെ ഗംഗാ നഗറില്‍ മൊബൈല്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ നൂറോളം ഫോണുകളാണ് കവര്‍ന്നത്. പി.പി.ഇ. കിറ്റ് ധരിച്ചിരുന്നതിനാല്‍ സി.സി.ടിവിയില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഉടമ രാവിലെ ഷോറൂം

 60 ലക്ഷം രൂപയുടെ  സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയതായി പോലീസ് അറിയിച്ചു. ഷോറൂമിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പ്ലോട്ടിലൂടെയാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളിലേക്ക് കയറിയത്.  തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഘത്തിലെ ഒരാളുടെ മുഖം തിരിച്ചറിഞ്ഞെന്നും മോഷ്ടാക്കളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
أحدث أقدم