പാമ്പാടി ആലാമ്പള്ളിയിൽ മെഡിക്കൽ സ്റ്റോറുകളിൽ മോഷണം ഒരു കടയിൽ നിന്നും 6500 രൂപ നഷ്ടപ്പെട്ടു മോഷ്ടാക്കൾ മോഷണം നടത്തിയത് ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷം


✒️ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ആലാമ്പള്ളിയിലെ മെഡിക്കൽ സ്റ്റോറുകളിൽ മോഷണം ഒരു കടയിൽ കയറിയ മോഷ്ടാക്കൾക്ക് പണം ലഭിച്ചില്ല ആലാമ്പള്ളി കവലയിൽ കഴിഞ്ഞ 15 വർഷമായി  പ്രവർത്തിക്കുന്ന കങ്ങഴ സ്വദേശി പ്രദീപിൻ്റെ ഉടമസ്ഥതയിൽ ഉള്ള  നന്ദന മെഡിക്കൽസിലാണ് അതിരാവിലെ മോഷണം നടന്നത്  

പണം സൂക്ഷിക്കുന്ന മേശയുടെ ട്രോയിൽ ഉണ്ടായിരുന്ന 6500 രൂപ നഷ്ടപ്പെട്ടു തൊട്ടടുത്ത കടയിൽ കയറി എങ്കിലും പണം ഇല്ലാത്തതിനാൽ  ശ്രമം ഉപേക്ഷിച്ചു ,താഴ് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത് കഴിഞ്ഞ മാസം മാന്തുരുത്തിയിലും സമാനമായ മോഷണം നടന്നിട്ടുണ്ട് 

K S E B ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷമായിരുന്നു മോഷണം ഫ്യൂസ് മോഷ്ടാക്കൾ കൊണ്ടുപോയി ,പിന്നീട് രാവിലെ K S E B  അധികൃതർ രാവിലെ എത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത് 

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു ,അതേ സമയം പോലീസിൻ്റെ രാത്രി പരിശോധന ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു
أحدث أقدم