യുകെയില്‍ പഠിക്കുന്ന മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികളില്‍ 75 ശതമാനം പേരും മാനസിക സംഘര്‍ഷത്തില്‍; വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വെയ്റ്റിംഗ് ലിസ്റ്റ് തങ്ങളുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക മൂലം നല്ലൊരു ശതമാനവും പഠനം പാതിവഴി ഉപേക്ഷിക്കുന്നു



 യു കെയില്‍ മെഡിക്കല്‍, നഴ്സിംഗ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ പത്തില്‍ ആറുപേരും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഒരു സയന്റിഫിക് റിസര്‍ച്ച് ഗ്രൂപ്പായ എല്‍സെവിയര്‍ ഹെല്‍ത്ത് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ ഒന്നുപേര്‍ വീതം പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ ഈ മേഖലകളോട് വിടപറയാന്‍ ഒരുങ്ങുകയാണ്.


ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്നനുഭവപ്പെടുന്ന ജീവനക്കാരുടെ ക്ഷാമം തങ്ങളുടെ ഭാവി കരിയറിനെ എങ്ങനെ ബാധിക്കും എന്ന് മൂന്നില്‍ രണ്ട് ഭാഗം മെഡിക്കല്‍-നഴ്സിംഗ് വിദ്യാര്‍ത്ഥികളും ആശങ്കപ്പെടുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.


പലര്‍ക്കും അമിത ജോലിഭാരം ഉണ്ടാകുമോ എന്ന ഭയമാന് ഈ മേഖലയില്‍ നിന്നും വിട്ടുപോകാന്‍ പ്രേരണയാകുന്നത്. മറ്റു ചിലരാകട്ടെ പഠനം പൂര്‍ത്തിയായതിന് ശേഷം കാനഡയിലോ ആസ്ട്രേലിയയിലോ ഇതേ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. പഠന ഭാരവും ഒരു കാരണമാണ്. പരിശീലന കാലത്തെ പ്രീ-ക്ലിനിക്കല്‍ ഭാഗത്ത് മറ്റേതൊരു വിഭാഗത്തിലെ വിദ്യാര്‍ത്ഥികളേക്കാളും കൂടുതലായി അദ്ധ്വാനിക്കേണ്ടി വരുന്നു എന്ന് ഒരു വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടുന്നു.


ഇക്കഴിഞ്ഞ ജൂണിലെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്, ഹോസ്പിറ്റലുകളിലും ക്ലിനിക്കല്‍ കെയറുകളിലുമായി 1,25,000 ഒഴിവുകള്‍ ഉണ്ടെന്നാണ്. ഇംഗ്ലണ്ടിലെമൊത്തം ന്ഴ്സിംഗ് ജോലികളില്‍ 10 ശതമാനം പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം, എന്‍ എച്ച് ട്രീറ്റ്മെന്റിന്റെ വെയ്റ്റിംഗ് ലിസ്റ്റ് എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. ഏകദേശം 7.75മില്യണ്‍ ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്

أحدث أقدم