പി എൻ മഹേഷ് ശബരിമല മേൽശാന്തി; മുരളി പി ജി മാളികപ്പുറം മേൽശാന്തി



ശബരിമല: ഏനാനെല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ മഹേഷിനെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് മഹേഷ്. തൃശൂർ പുങ്ങാട്ട്മന പി.ജി മുരളിയെ മാളികപ്പുറം മേൽശാന്തിയും തിരഞ്ഞെടുത്തു. ആദ്യനറുക്കെടുപ്പിൽ തന്നെ മേൽശാന്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുരളിയെ മുരളി തിരഞ്ഞെടുത്തത് ഏഴാമത്തെ നറുക്കിലാണ്.
ഉഷപൂജ കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് , നിരുപമ ആവശ്യം നറുക്കെടുത്തത്.
أحدث أقدم