ഗ്രൂപ്പുതര്‍ക്കം രൂക്ഷം.. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിക്കാനായില്ല….


തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയിൽ ഗ്രൂപ്പുതര്‍ക്കം രൂക്ഷം. ഗ്രൂപ്പുതര്‍ക്കം രൂക്ഷമായതോടെ പല ജില്ലകളിലും മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിക്കാനായില്ല. തിരുവനന്തപുരം ജില്ലയിലെ പട്ടിക കെപിസിസി മരവിപ്പിച്ചു. തീരുമാനം ഏകപക്ഷീയമാണെന്ന എം.പിമാരുടെ പരാതി വന്നതോടെയാണ് പട്ടിക മരവിപ്പിച്ചത്. അടുത്തയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പുനസംഘടനയാണ് മുഖ്യഅജണ്ട.
أحدث أقدم