തിരുവനന്തപുരത്ത് സിപിഎം വിജയിക്കും, ഞാനിനി സിപിഎം വിട്ട് എങ്ങോട്ടും പോവില്ല: ഭീമൻരഘു



തിരുവനന്തപുരം: സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാര്‍ട്ടിയാണെന്ന് സിപിഎം അനുഭാവിയും നടനുമായ ഭീമൻരഘു. ദേശീയപരമായും പ്രാദേശികപരമായും സിപിഎമ്മിന് കൃത്യമായ നിലപാടുണ്ടെന്നും ഭീമൻ രഘു പറഞ്ഞു. താൻ ഇനി സിപിഎം വിട്ട് എങ്ങോട്ടും പോകില്ലെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരമായിരിക്കുമെന്നും ഭീമൻ രഘു പ്രവചിച്ചു. പത്രക്കാരും ഓണ്‍ലൈന്‍കാരും പറയുന്നപോലെ അല്ല കാര്യങ്ങള്‍. ജനങ്ങളുടെ മാനസികമായ ഇഷ്ടങ്ങള്‍ മാറിയെന്നും തിരുവനന്തപുരത്ത് നല്ല ടൈറ്റ് ഫൈറ്റ് വരുമെന്നും ഭീമൻരഘു പറഞ്ഞു.

ശശി തരൂർ നല്ല നല്ല സ്ഥാനാര്‍ഥിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇടതുപക്ഷം നല്ലൊരു സഖാവിനെ മത്സരിപ്പിച്ചാല്‍ ഫലം മാറിപ്പോകും. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന് കീഴില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
أحدث أقدم