കാനഡയിലെ വിമാനാപകടം: ഇന്ത്യക്കാരായ രണ്ട് പൈലറ്റുമാര്‍ മരിച്ചു



ബ്രിട്ടീഷ് കൊളംബി: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ സംഭവിച്ച വിമാനപകടത്തില്‍ ഇന്ത്യക്കാരായ രണ്ട് ട്രെയ്നി പൈലറ്റുകളുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ട്. മുബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് അപകട നടന്നത്.



വാന്‍കൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപം പൈപ്പര്‍ പിഎ-34 സെനെക എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെടുന്നത്. ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും മരിച്ചെന്ന് അധികൃതർ അറിയിച്ചു.മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് ആയിരിക്കും ബന്ധുക്കളെ വിവരം അറിയിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഒന്നും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
أحدث أقدم