തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് രാവിലെ ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാമിന് 5240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4333 രൂപയുമായി.
കഴിഞ്ഞ ചൊവ്വാഴ്ച സ്വർണവില പവൻ 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ പവൻ 780 രൂപയാണ് ഇടിഞ്ഞത്. ഒക്ടോബർ മാസത്തിൽ സ്വർണവില ആദ്യ ദിവസം 42,680 രൂപയിൽ ആയിരുന്നു. തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 42,560 രൂപയിൽ എത്തി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച സ്വർണവില വീണ്ടും വൻതോതിൽ ഇടിഞ്ഞത്.
ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ട്രെൻഡാണ് സ്വർണവില ഇടിയാൻ പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ പറയുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി വില 103 രൂപയാണ്