പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡിയായി നിയമിച്ചു


 

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്ത്രാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു.

 ആദ്യ കപ്പല്‍ എത്തി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ഈ മാസം 15 ന് നടക്കാനിരിക്കെ യാണ് പുതിയ എംഡിയുടെ നിയമനം. 

തുറമുഖ നിര്‍മ്മാണം അടക്കം ഇതുവരെയു ള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐഎഎസ് ഓഫീസര്‍ അദീല അബ്ദുള്ളയെ യാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി മാറ്റിയത്. 

അദീലയ്ക്ക് ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. 

വിഴിഞ്ഞത്തില്‍ മാത്രം ചുമതല നല്‍കണമെ ന്നും മറ്റ് അധിക ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് അദീല അബ്ദുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും നീക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
أحدث أقدم