വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു,അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.



കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു. 
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
വോയ്സ് പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. വനിത വേദി പ്രസിഡന്റ് സരിത രാജൻ, വനിത വേദി ജനറൽ സെക്രട്ടറി എസ്.സുമലത, ഫഹാഹീൽ യൂനിറ്റ് കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി.മോഹൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് വി.കെ.സജീവ്, ജോയ് നന്ദനം, ടി.കെ.റെജി, സരിത രാജൻ, സൻകീർത്ത് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ "രാഗലയാമൃതം" എന്ന സംഗീത പരിപാടി അരങ്ങേറി
വിവിധ ഏരിയാകമ്മറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും കേന്ദ്ര ആർട്സ് സെക്രട്ടറി ജോയ് നന്ദനം നന്ദിയും പറഞ്ഞു.
أحدث أقدم