വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ് സംഭാവന നിസ്തുലം വി.എൻ വാസവൻ......ളാക്കാട്ടൂർ മഹാത്മാഗാന്ധി മെമ്മോറിയൽ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ (എം.ജി.എം) പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വാസവൻ.


കൂരോപ്പട : വിദ്യാഭ്യാസ രംഗത്ത് നായർ സർവ്വിസ് സൊസൈറ്റിയുടെ പങ്ക് നിസ്തുലമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പ്രസ്താവിച്ചു. ളാക്കാട്ടൂർ മഹാത്മാഗാന്ധി മെമ്മോറിയൽ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ (എം.ജി.എം) പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എൻ വാസവൻ. ളാക്കാട്ടൂർ സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണന്നും മന്ത്രി പറഞ്ഞു.  സ്കൂൾ മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ കെ.ബി ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന ടർഫ് കോർട്ടിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്  ലിജിൻ ലാൽ , ജില്ലാ പഞ്ചായത്ത് അംഗം രാധാ വി നായർ, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട,  പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, പാമ്പാടി എ.ഇ.ഒ സുജാകുമാരി, സ്കൂൾ പ്രിൻസിപ്പൽ കെ.കെ ഗോപകുമാർ, ഹെഡ്മിസ്ട്രസ് സ്വപ്നാ ബി നായർ, പി.റ്റി.എ പ്രസിഡന്റ് ഡി. ശശികുമാർ, എൽ.പി സ്കൂൾ ഹെഡ്മാസ്റർ കെ.ആർ വിജയൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. 
 ളാക്കാട്ടൂർ 231 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ
1948 ൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിയോഗത്തിന് ശേഷം മഹാത്മാ ഗാന്ധിയുടെ പേരിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കേന്ദ്രവും ളാക്കാട്ടൂർ എം.ജി.എം സ്കൂളാണ്. മഹാത്മാ ഗാന്ധിയുടെ നാമധേയം സ്കൂളിന് നൽകിയത് മന്നത്ത് പത്മനാഭനാണെന്ന പ്രത്യേകതയും നിലനിൽക്കുന്നു. 
  വികസന വഴികൾ പിന്നിട്ട് ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്കൂൾ ആയി മാറി. പഠനരംഗത്തും കലാ കായിക രംഗത്തും എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മുൻപന്തിയിലാണ്. 
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനാണ് രൂപം നൽകിയിരിക്കുന്നത്.
أحدث أقدم