കാലവർഷം ദുർബലമായി.. സംസ്ഥാനത്ത് ചൂട് കൂടുന്നു…


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാൻ തന്നെയാണ് സാധ്യത.
أحدث أقدم